പിറവം സി.എഫ്.എൽ.റ്റി.സി. യിലേക്ക് അധ്യാപക കൂട്ടായ്മയുടെ കൈത്താങ്ങ്.

മൂവാറ്റുപുഴ: പിറവം മുനിസിപ്പാലിറ്റിയിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന് അധ്യാപക കൂട്ടായ്മയുടെ കൈത്താങ്ങ്. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എൽ.റ്റി.സി. ) പിറവം ഉപജില്ലയുടെ ആഭിമുഖ്യത്തിൽ സെന്ററിലേക്ക് ആവശ്യമായ പുതപ്പുകൾ നൽകി. കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സാമൂഹിക പ്രതിബദ്ധത മുൻ നിർത്തിയാണ് കേരളത്തിലെ ഏറ്റവും വലിയ അധ്യാപക കൂട്ടായ്മ കെ.പി.എസ്.റ്റി.എ. സഹായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത്.

പിറവം ഉപജില്ല പ്രസിഡന്റ് അനൂബ് ജോൺ പുതപ്പുകൾ പിറവം മുനിസിപ്പൽ ചെയർമാൻ സാബു കെ. ജേക്കബിനു നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അരുൺ കല്ലറയ്ക്കൽ, കെ.പി.എസ്.റ്റി.എ. നേതാക്കളായ ബിനു ഇടക്കുഴി, ബിജു എം. പോൾ, തങ്കച്ചൻ എം. സി., സൈബി സി. കുര്യൻ, ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ചു കെ. തമ്പി എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!