നിരാഹാര സമരം നടത്തുന്ന എംഎല്‍എമാര്‍ക്ക് പിന്തുണ: കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റി സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു

പോത്താനിക്കാട്: കോണ്‍ഗ്രസ് പൈങ്ങോട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്‌ക്വയറില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ള നാല് യുഡിഎഫ് എംഎല്‍എമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. മഞ്ഞള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പള്ളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ലൂഷാദ് അധ്യക്ഷത വഹിച്ചു. സിബി പി ജോര്‍ജ്, മാണി പിട്ടാപ്പിള്ളില്‍, കെ വി കുര്യാക്കോസ്, കെ. ഭദ്രപ്രസാദ്, സന്തോഷ് ഐസക്ക്, ഷെജി ജേക്കബ്, ടൈഗ്രീസ് ആന്റണി എന്നിവര്‍പ്രസംഗിച്ചു

Back to top button
error: Content is protected !!