പൈനാപ്പിള്‍ സിറ്റി വൈസ് മെന്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും നടത്തി

വാഴക്കുളം: പൈനാപ്പിള്‍ സിറ്റി വൈസ് മെന്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും നടത്തി.
മഞ്ഞളളൂര്‍ പഞ്ചായത്തു പ്രസിഡന്റ് ആന്‍സി ജോസ് ഉദ്ഘാടനം നിര്‍വഹിച്ചു.ക്ലബ് പ്രസിഡന്റ് ബിനോയി കുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ പ്രൊഫ.ഹേമ വിജയന്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. മഞ്ഞള്ളൂര്‍ പഞ്ചായത്തു വൈസ് പ്രസിഡന്റ് റ്റോമി തന്നിട്ടാമാക്കല്‍ സേവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.ക്ലബില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെ യോഗത്തില്‍ ആദരിച്ചു. ജോസ് പെരുമ്പിള്ളിക്കുന്നേല്‍, കെ.എം മാണി, ജോസ് കളപ്പുര, റ്റി.ആര്‍ ജലദാസ്, ആഗ്‌നസ് മാണി,പ്രീതി സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ജോസ് പോള്‍ പൊട്ടംപുഴ (പ്രസിഡന്റ്),ഷാജു ജോര്‍ജ് കച്ചിറ(സെക്രട്ടറി),കെ.എം മാണി (ട്രഷറര്‍),സിമിക്‌സ് ഫ്രാന്‍സിസ് (വൈസ് പ്രസിഡന്റ്),എം.എസ് സജീവ് (ജോയിന്റ് സെക്രട്ടറി), ജോജോ ജോസഫ് (എഡിറ്റര്‍),ബിനോയി ജോണ്‍ (വൈസ് ഗൈ),ആഷോ ജിയോ ഷാജു,(വെബ് മാസ്റ്റര്‍),നിഷ ജോണ്‍(വനിത പ്രസിഡന്റ്),ഷൈനി ഷാജു ( വനിത സെക്രട്ടറി),മിഥുന്‍ കെ.ബിനോയി(ബാല വിഭാഗം പ്രസിഡന്റ്),അഭിഷേക് സജീവ് (ബാല വിഭാഗം സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Back to top button
error: Content is protected !!