ക്രൈംമൂവാറ്റുപുഴ

പൈനാപ്പിളിന്റെ താങ്ങ് വില വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍; മന്ത്രി വി.എസ്.സുനില്‍കുമാര്‍.

 

മൂവാറ്റുപുഴ: കേരളത്തിലെ പ്രധാന പഴവര്‍ഗമായ പൈനാപ്പിളിന്റെ താങ്ങ് വില വര്‍ദ്ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസ്സിംഗ് കമ്പനിയില്‍ പുതുതായി നിര്‍മിച്ച പെറ്റ് ബോട്ടില്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈനാപ്പിളിന് സംസ്ഥാന സര്‍ക്കാര്‍ 15-രൂപയാണ് താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. പൈനാപ്പിള്‍ ഉല്‍പ്പാദനരംഗത്തെ ചിലവുകള്‍ കണക്കാക്കുമ്പോള്‍ താങ്ങ് വില അുപര്യാപതമാണ്. താങ്ങ് വില ഉയര്‍ത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തടക്കം വിപണിയില്‍ സംസ്ഥാനത്തെ പൈനാപ്പിളിന് പ്രിയമേറികൊണ്ടിരിക്കുകയണന്നും കാലാവസ്ഥ വ്യതിയാനവും കോവിഡ് മഹാമാരിയും പൈനാപ്പിള്‍ വിപണിയെ പ്രതിസന്ധിയാക്കിയപ്പോള്‍ വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കര്‍ഷകര്‍ക്ക് ആശ്വാസമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നാല് വൈന്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതില്‍ വാഴക്കുളം കമ്പനിയിലും പൈനാപ്പിളില്‍ നിന്നും വൈന്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണന്നും വൈന്‍ ഉല്‍പ്പാദനവും ജൈവിന്റെ രണ്ടാം തിരിച്ച് വരവും പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് നേട്ടമാകുമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. കമ്പനിയിലെ പുതിയ ജ്യൂസ് പ്ലാന്റിന്റെ ഉദ്ഘാടനത്തോടൊപ്പം ജൈവ് ബ്രാന്‍ഡിലുള്ള പാക്കേജ്ഡ് ഡ്രിംങ്കിം വാട്ടറിന്റെയും പതിയ ജ്യൂസ് ഉല്‍പ്പന്നങ്ങളുടെയും കമ്പനി കാമ്പസില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് ആരംഭിക്കുന്ന പൈനാപ്പിള്‍ കൃഷിയുടെ നടീല്‍ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കമ്പനി ചെയര്‍മാന്‍ ഇ.കെ.ശിവന്‍ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യാക്കോസ് എം.പി.മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആദ്യവില്‍പ്പന നടത്തി. മനേജിംഗ് ഡയറക്ടര്‍ ഷിബുകുമാര്‍.എല്‍ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്മാരായ ഷെല്‍മി ജോണ്‍സ്, ഓമന മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ജി.രാധാകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ സെല്‍ബി ജോണ്‍, അപേഡ ഡയറക്ടര്‍ തോമസ് പാറക്കല്‍, കമ്പനി ഡയറക്ടര്‍മാരായ വി.ശിവരാമകൃഷ്ണന്‍, ഷാജുമുദ്ദീന്‍.എച്ച്, ശ്രീദേവി.ഐ.ബി, ശ്രീകൃഷ്ണന്‍.കെ, ജോളി.പി.ജോര്‍ജ്, എം.എം.ജോര്‍ജ്, വി.എം.വര്‍ഗീസ്, അഡ്വ.ഷാജു വടക്കന്‍, കൃഷി ഡയറക്ടര്‍ മേരി തോമസ്, പ്രിന്‍സിപ്പള്‍ കൃഷി ഓഫീസര്‍ ദിലീപ് കുമാര്‍.ടി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടാനി തോമസ്, വാഴക്കുളം പൈനാപ്പിള്‍ റിസേര്‍ച്ച് സ്റ്റേഷന്‍ ഹെഡ് ഡോ.മായ.എസ്, ആവോലി കൃഷി ഓഫീസര്‍ ശ്രീല ഗോവിന്ദന്‍, വിവിധ കക്ഷിനേതാക്കളായ എം.ആര്‍.പ്രഭാകരന്‍, ടി.എം.ഹാരീസ്, അഡ്വ.ഷൈന്‍ ജേക്കബ്, ജോളി നെടുങ്കല്ലേല്‍, സിദ്ധാര്‍ഥന്‍, തൊഴിലാളി യൂണിയന്‍ നേതാക്കളായ കെ.എ.നവാസ്, അഡ്വ.സാബു ചാലില്‍, അഡ്വ.പി.എം.ഏലിയാസ്, പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, പൈനാപ്പിള്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് വര്‍ഗീസ്, പൈനാപ്പിള്‍&റബ്ബര്‍ ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തങ്കച്ചന്‍ മാത്യു, കമ്പനി മാര്‍ക്കറ്റിംഗ് മാനേജര്‍ സുനില്‍ കുമാര്‍.സി.എന്നിവര്‍ സംമ്പന്ധിച്ചു.
വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രൊസസിംഗ് കമ്പനിയുടെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് പൂര്‍വ്വാധികം ശക്തിയോടെ ജൈവ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലേയ്ക്ക് എത്തിക്കുകയാണ്. കോവിഡ് കാലത്തെ ലോക്ക് ഡോണ്‍ കാലയളവ് പ്രയോജനപ്പെടുത്തി തകരാറിലായ മിഷ്യനുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും പുതിയ ജ്യൂസ് പ്ലാന്റും പ്രവര്‍ത്തനമാരംഭിച്ചു. പുതിയ ജ്യൂസ് ഉല്‍പ്പന്നങ്ങളും ജൈവ് ഡ്രീംങ്കിം വാട്ടറും വിപണിയിലെത്തിക്കുന്നതോടെ കമ്പനിയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാകും.

ചിത്രം- വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രൊസസിംഗ് കമ്പനിയിലെ പുതിയ ജ്യൂസ് പ്ലാന്റിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വ്വഹിക്കുന്നു….

ചിത്രം-വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രൊസസിംഗ് കമ്പനി കാമ്പസില്‍ ആരംഭിച്ച പൈനാപ്പിള്‍ കൃഷിയുടെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍വ്വഹിക്കുന്നു….

Back to top button
error: Content is protected !!
Close