പിണ്ടിമനയില്‍ മിനി മാരത്തോണ്‍ നടത്തി

കോതമംഗലം: ആരോഗ്യമാണ് സമ്പത്ത് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പിണ്ടിമനയില്‍ മിനി മാരത്തോണ്‍ നടത്തി. പിണ്ടിമന പബ്ലിക് ലൈബ്രറിയുടെയും ടി വി ജെ സ്‌കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് മിനി മാരത്തോണ്‍ സംഘടിപ്പിച്ചത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി വി ഏലിയാസ് മത്സരം ഫ്‌ളാഗ് ഓഫ് ചെയ്തു. മാരത്തോണില്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ഇരുന്നൂറില്‍ പരം കായിക താരങ്ങള്‍ പങ്കെടുത്തു. 12.9 കിലോമീറ്റര്‍ ദൂരം ആയിരുന്നു മത്സരം. പിണ്ടിമന ടി വി ജെ സ്‌കൂളില്‍ നിന്നും ആരംഭിച്ച മാരത്തോണ്‍ ചേലാട്, കീരംപാറ ചെങ്കര ഭൂതത്താന്‍കെട്ടില്‍ എത്തി തിരിച്ച് ചെങ്കര കടന്ന് കനാല്‍ ബണ്ട് വഴി ചെമ്മീന്‍ കത്തിലൂടെ സ്‌കൂളില്‍ എത്തി സമാപിച്ചു. പുരുഷന്മാരുടെ 35 വയസ്സില്‍ താഴെ ഉള്ള വിഭാഗത്തില്‍ ഷെറിന്‍ ജോസ് ഒന്നാം സമ്മാനവും, ആനന്ദ് കൃഷ്ണ രണ്ടാം സമ്മാനവും,എന്‍ വി അമിത് മൂന്നാം സമ്മാനവും നേടി. 35 നും 55 നും ഇടയില്‍ പ്രായമുള്ളവരുടെ മത്സരത്തില്‍ റ്റി.രാജ്. ഒന്നാംസ്ഥാനവും, സിയാദ് തെക്കേകാളാശ്ശേരി രണ്ടാം സ്ഥാനവും, അബ്ദുല്‍ മുനീര്‍ മൂന്നാംസ്ഥാനവും നേടി. 55 വയസ്സില്‍ മുകളില്‍ പ്രായമുള്ള പുരുഷന്‍മാരുടെ വിഭാഗത്തില്‍ തോമസ് പള്ളിത്താഴത്ത് ഒന്നാം സ്ഥാനവും ഡിക്‌സന്‍ സ്‌കറിയ രണ്ടാം സ്ഥാനവും ദാസന്‍ നായര്‍ മൂന്നാം സ്ഥാനവും നേടി. 35 വയസ്സില്‍ താഴെയുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ കെ. ശ്വേതാ ഒന്നാം സ്ഥാനവും, അനുമോള്‍ തമ്പി രണ്ടാംസ്ഥാനവും, സി.ആര്‍ നിത്യ മൂന്നാം സ്ഥാനവും നേടി. 35 വയസ്സില്‍ മുകളിലുള്ള സ്ത്രീകളുടെ വിഭാഗത്തില്‍ എ.കെ രമ ഒന്നാംസ്ഥാനവും, പ്രവീണ പ്രദീപ് രണ്ടാം സ്ഥാനവും നേടി. കൂടാതെ എല്ലാ വിഭാഗത്തിലും 4 മുതല്‍ 10 സ്ഥാനം നേടിയവര്‍ക് ക്യാഷ് അവാര്‍ഡ് നല്‍കുകയുണ്ടായി. മാരത്തോണില്‍ പങ്കെടുത്ത ഏറ്റവും മുതിര്‍ന്ന കായിക താരത്തെയും ഏറ്റവും പ്രായം കുറഞ്ഞ കായികതാരത്തെ യും ആദരിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിര്‍വഹിച്ചു. സമാപന സമ്മേളനത്തില്‍ കുര്യന്‍ ജോസഫ്, ബിബിന്‍ ജോര്‍ജ്, ജോണ്‍സണ്‍ കെ സി, ജോസഫ് കുര്യന്‍, എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!