പരിസ്ഥിതി ദിനത്തില്‍ ആയിരം ആര്യവേപ്പ് പദ്ധതിയുമായി പിണ്ടിമന ഗവ. യുപി സ്‌കൂള്‍

കോതമംഗലം: പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികളേയും മുതിര്‍ന്നവരേയും ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ലോകപരിസ്ഥിതി ദിനത്തില്‍ വേറിട്ട ഒരു കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് പിണ്ടിമന ഗവ.യുപി സ്‌കൂള്‍. സ്‌കൂളിലെ പരിസ്ഥി ക്ലബും ശാസ്ത്ര ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ‘ആയിരം ആര്യവേപ്പ്’ പദ്ധതിയുടെ ഉദ്ഘാടനം കുട്ടികള്‍ക്ക് ആര്യവേപ്പിന്‍ തൈ നല്‍കി വാര്‍ഡ് മെമ്പര്‍ ലത ഷാജി നിര്‍വ്വഹിച്ചു. വളരെയധികം ഔഷധഗുണങ്ങളുള്ള ആര്യവേപ്പ് ഓരോ കുട്ടിയുടെ വീട്ടിലും നടുന്നതു വഴി പരിസ്ഥിതി സ്‌നേഹം കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തില്‍ വൃക്ഷത്തൈ നട്ടും കുട്ടികള്‍ക്കായി ചിത്രരചന, പോസ്റ്റര്‍ നിര്‍മ്മാണം, ക്വിസ് തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചും പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. പരിസ്ഥിതി ക്ലബ് കോര്‍ഡിനേറ്റര്‍ ആശ രവീന്ദ്രന്‍, ശാസ്ത്ര ക്ലബ് കോര്‍ഡിനേറ്റര്‍ വിനിത ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഷിജി ഡേവിഡ്, വിനിത ചന്ദ്രന്‍, ദിവ്യ മോള്‍ എ.കെ, ദീപന്‍ വാസു, വിനിത പി.വി, അബിത എം.ബി, രമ്യ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!