വിദ്യാർത്ഥികളെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി പിണ്ടിമന ഗവ.യു പി സ്കൂൾ .

 

 

കോതമംഗലം :കോവിഡ് എന്ന മഹാമാരി മൂലം അടച്ചു പൂട്ടിയ സ്കൂളുകൾ നീണ്ട ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം നവംബർ ഒന്നിന് തുറക്കുമ്പോൾ വിദ്യാർത്ഥികളും അധ്യാപകരും ഒപ്പം മാതാപിതാക്കളും സന്തോഷത്തിലാണ്. വിദ്യാർത്ഥികളെ വരവേൽക്കാൻ സ്കൂളുകളും ഒരുങ്ങി കഴിഞ്ഞു. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി നൂറ്റി ഇരുപത് വർഷം പഴക്കമുള്ള കോതമംഗലം താലൂക്കിലെ പിണ്ടിമന ഗവ. യു പി സ്കൂൾ അധ്യാപകരും,എസ്എംസി അംഗങ്ങളും FSETO പ്രതിനിധികളും ചേർന്ന് ശുചീകരണം നടത്തി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എ അൻവർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് – ഇൻ- ചാർജ് ലിജി വി പോൾ അധ്യക്ഷത വഹിച്ചു.

വാർസ് മെമ്പർ ലത ഷാജി ,എം കെ ബോസ് , ഒ . പി ജോയി , പി എൻ സജി അധ്യാപകർ ,എസ്എംസി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഒരു കാലത്ത് കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവ് നേരിട്ട

ഈ സ്കൂളിൽ ഇന്ന് 300 നടുത്ത് വിദ്യാർത്ഥികൾ അഡ്മിഷൻ എടുത്തിട്ടുണ്ട്. അന്താരാഷ്ടനിലവാരമുള്ള ഒരു വിദ്യാലയമായി ഈ സർക്കാർ സ്കൂൾ മാറിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കാനുള്ള പർക്കും ജൈവവൈവിധ്യ ഉദ്യാനവും സ്കൂൾ ബസ്സും ആധുനിക നിലവാരത്തിലുള്ള ലൈബ്രറിയും ക്ലാസ്സ് മുറികളും ടോയ് ലെറ്റുകളും സ്കൂളിൻ്റെ നിലവാരത്തെ എടുത്തുകാണിക്കുന്നു.

ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകളും ഇവിടെയുണ്ട്. LKG ,UKG – കുട്ടികൾക്കായി പ്രത്യേക സെക്ഷനും പ്രവർത്തിക്കുന്നു. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. അർപ്പണ മനോഭാവമുള്ള അധ്യാപകരും ഉന്നത പഠന നിലവാരവും ശക്തമായ SMC- നേതൃത്വവും ഗ്രാമ പഞ്ചായത്തിൻ്റെ പ്രോൽസാഹനവും സ്കൂളിൻ്റെ വളർച്ചക്കും ഉയർച്ചക്കും കാരണമാകുന്നു.

കോവിഡ് പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ട് സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി സ്കൂൾ ഹെഡ്മിസ്‌ട്രെസ്‌ – ഇൻ- ചാർജ് ലിജി വി പോൾ , SMC ചെയർമാൻ അനീഷ് തങ്കപ്പൻ, എം പി ടി എ ചെയർപേഴ്സൺ സരിത റെജി എന്നിവർ പറഞ്ഞു.

Back to top button
error: Content is protected !!