പിണറായി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

 

മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂവാറ്റുപുഴയിലെത്തി.
നാല് ലക്ഷം വ്യാജ വോട്ടർമാരെ ചേർത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു.
പിണറായി വിജയൻ സർക്കാർ അന്നം മുടക്കികളെന്നും രമേശ് ചെന്നിത്തല. സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകേണ്ട അരി പൂഴ്ത്തിവെച്ച് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഇപ്പോൾ വിതരണം ചെയ്യാൻ ഇറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കെ പി സി സി ഭാരവാഹികളായ കെ എം സലിം, തോമസ് രാജൻ, ജോയി മാളിയേക്കൽ, കെ എം പരീത്, ഉല്ലാസ് തോമസ്, പി എസ് സലിം ഹാജി, പഞ്ചായത്ത് പ്രസിഡന്റ് ഒപി ബേബി, സാബു ജോൺ, സി.പി. ജോയി, ഒ.പി. ബേബി, ഷാൻ്റി ഏബ്രഹാം, രമ രാമകൃഷ്ണൻ, ടോമി പാലമല , മൻസൂർ പാലിയമ്പറമ്പിൽ, ജിഷ ജിജോ, ജയ്സ് ജോൺ, ജിബി ഏബ്രഹാം, സജി ടി. ജേക്കബ്, എന്നിവർ പ്രസംഗിച്ചു.
രമേശ് ചെന്നിത്തലയെയും യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽ നാടനെയും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ജോൺ കിരീടം അണിയിച്ചു.

Back to top button
error: Content is protected !!