നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്ത് അപകടം.ആളപായമില്ല

മൂവാറ്റുപുഴ: മൂവാറ്റുപുഴ -പുനലൂർ സംസ്ഥാന പാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്ത് അപകടം .ഇന്ന് വൈകുന്നേരം ആറോടെ നിർമ്മല കോളേജിന് സമീപം കെ.എം.പി വളവിലായിരുന്നു അപകടമുണ്ടായത് .വാഴക്കുളം ഭാഗത്ത് നിന്ന് എത്തിയ പിക്കപ്പ് വാൻ ദിശതെറ്റിയെത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് സമീപത്തെ വീടിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് ഇടിച്ചുതെറുപ്പിച്ച് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുനിൽക്കുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കില്ല.ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു റോഡിലേക്ക് വീണതിനാൽ അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Back to top button
error: Content is protected !!