പിക്കപ്പ് വാന്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് അപകടം

കോതമംഗലം: ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ വെട്ടിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് റോഡരികിലെ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഇരുമ്പ് പോസ്റ്റുകള്‍ വളയുകയും ട്രാന്‍സ്‌ഫോര്‍മര്‍ ഇളകിമാറുകയും ചെയ്തു. ഫ്യൂസ് ചേംബറും കേബിളും തകര്‍ന്നു. വാനിന്റെ ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശക്തമായ ആഘാതമായിരുന്നെങ്കിലും ട്രാന്‍സ്‌ഫോര്‍മറില്‍ തീ പിടുത്തമുണ്ടാകാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ഇന്നലെ പുലര്‍ച്ചെ തങ്കളം ജംഗ്ഷനിലാണ് അപകടം. പെട്രോള്‍ പമ്പില്‍ നിന്ന് റോഡിലേക്ക് അശ്രദ്ധമായിറങ്ങിയ ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വാന്‍ അപകടത്തില്‍പ്പെട്ടത്. കെഎസ്ഇബി അധികൃതരെത്തി കേടുപാടുകള്‍ പരിഹരിച്ചു

 

Back to top button
error: Content is protected !!