പിക്ക്അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

കല്ലൂര്‍ക്കാട്: പിക്ക്അപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വ്യാഴാഴ്ച പുലര്‍ച്ചെ 1.30ഓടെ കദളിക്കാടുണ്ടായ വാഹനാപകടത്തില്‍ ഉടുമ്പന്നൂര്‍ സ്വദേശി എടക്കാട്ടില്‍ വിശാഖ് (25) ആണ് മരിച്ചത്. മൂവാറ്റുപുഴയില്‍ നിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന വൈശാഖ് സഞ്ചരിച്ച ബൈക്കും തൊടുപുഴയില്‍ നിന്ന് വാഴക്കുളത്തേയ്ക്ക് വരികയായിരുന്ന ബൊലേറോ പിക്ക്അപ്പും കദളിക്കാട് ഹോമിയോ ഡിസ്‌പെന്‍സറിയ്ക്ക് സമീപം കൂട്ടിയിടിക്കുകയായിരുന്നു.  അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിശാഖിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ ഐ.ടി കമ്പനിയിലെ ജീവനക്കാരനാണ് മരിച്ച വിശാഖ്. പിതാവ്: വിശ്വന്‍

Back to top button
error: Content is protected !!