പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട്‌പേര്‍ക്ക് ഗുരുതര പരിക്ക്

മൂവാറ്റുപുഴ: പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴ – പണ്ടപ്പിള്ളി റോഡില്‍ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആരക്കുഴ സ്വദേശികളായ കണങ്കാമ്പതിയില്‍ എബിന്‍ (35), തെക്കനാപ്പാറയില്‍ ബൈജു സ്‌കറിയ (46) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂവാറ്റുപുഴ ഭാഗത്ത് നിന്നും പണ്ടപ്പിള്ളിയിലേക്ക് പോവുകയായിരുന്ന ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറും എതിര്‍ദിശയില്‍ വന്ന പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ഇരുവരെയും മൂവാറ്റുപുഴയിലെയും, തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ പോലീസും, ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Back to top button
error: Content is protected !!