ചൂണ്ടി-രാമമംഗലം റോഡില്‍ തടി കയറ്റി വന്ന പിക് അപ്പ് വാന്‍ ചരിഞ്ഞു

കോലഞ്ചേരി: ചൂണ്ടി-രാമമംഗലം റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനായി താഴ്ത്തി പൈപ്പ് സ്ഥാപിച്ചശേഷം മൂടിയഭാഗത്ത് പിക് അപ്പ് വാന്‍ ചരിഞ്ഞു. ഞായറാഴ്ച വൈകിട്ട് 6ഓടെ അമിതഭാരത്തില്‍ തടി കയറ്റി രാമമംഗലം ഭാഗത്തുനിന്നുവന്ന പിക് അപ്പ് വാന്‍ കൊച്ചി ധനുഷ്‌കോടി ദേശീയപാതയിലേക്ക് കടക്കുന്നതിനിടയിലാണ് റോഡില്‍ താഴ്ന്ന് ചരിഞ്ഞത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ റോഡിലെ ഗതാഗതം താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ചെറിയ വാഹനങ്ങള്‍ റോഡ്മാര്‍ഗം ഗതാഗതം നടത്തുന്നുണ്ട്. അപകടത്തെതുടര്‍ന്ന് റോഡില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് അപകടത്തില്‍പ്പെട്ട വാഹനം മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

 

Back to top button
error: Content is protected !!