നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

കനിവ് പെയ്ന്‍ ആന്റ് പാലീയേറ്റീവ് കെയറിന്റെ കീഴില്‍ ഫിസിയോതെറാപ്പി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

മൂവാറ്റുപുഴ: അപകടങ്ങളാലും, രോഗംമൂലവും ജന്മനാ ഉള്ള വൈകല്യങ്ങളാലും ഫിസിയോതെറാപ്പി ചികിത്സ ആവശ്യമായി വരുന്നവര്‍ക്ക് തികച്ചും സൗജന്യമായി ഫീസിയോതെറാപ്പി നല്‍കുന്നതിനായി കനിവ് പെയ്ന്‍ ആന്റ് പാലീയേറ്റീവ് കെയറിന്റെ കീഴില്‍ ഫിസിയോതെറാപ്പി സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൂവാറ്റുപുഴ കോടതി സമുച്ചയത്തിന് എതിര്‍വശത്തായി എസ്തോസ് ഫൗണ്ടേഷന്‍ മന്ദിരത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച സെന്ററിന്റെ ഉദ്ഘാടനം കനിവ് ജില്ല പ്രസിഡന്റ് അഡ്വ. സി എന്‍ മോഹനന്‍ നിര്‍വ്വഹിച്ചു. അപകടം, രോഗം, ജന്മനായുള്ള വൈകല്യങ്ങള്‍ എന്നിവ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യമായി ഫീസിയോതെറാപ്പിയുംകിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി സാന്ത്വന പരിചരണവും നല്‍കും. കനിവ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ 19-ാമത് ഫിസിയോതെറാപ്പി സെന്ററാണ് മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കനിവ് പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ എം.എ സഹീര്‍ യോഗത്തിന് അധ്യക്ഷനായി. കനിവ് സെക്രട്ടറി കെ എന്‍ ജയപ്രകാശ്, കനിവ് ജില്ല സെക്രട്ടറി എം പി ഉദയന്‍ ,കനിവ് ജില്ല ഡയറക്ടര്‍ ഖദീജ മൊയ്തീന്‍, സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന്‍, പാലിയേറ്റീവ് വാഹനം നല്‍കിയ സേഫ് കെയര്‍ ടെക്നോളജി ഡയറക്ടര്‍ മക്കാര്‍ ചെറുകപ്പിള്ളില്‍, വ്യവസായി നിസാം പരീത്, ഡോ. സെബൈന്‍ ശിവദാസ്, ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ നല്‍കിയ പിഎം സലീം, ഉമാമത്ത് സലീം, അഡ്ജസ്റ്റബിള്‍ ബെഡും വീല്‍ചെയറും നല്‍കിയ സജി ജോര്‍ജ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുനില്‍കുമാര്‍, കനിവ് ട്രഷറര്‍ വി കെ ഉമ്മര്‍എന്നിന്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!