ഒറിജിനലിലും വിലയേറുന്ന കോപ്പി, ഫോട്ടോ കോപ്പിക്ക് തോന്നും (പൊളളും) വില.

 

കോലഞ്ചേരി: കോലഞ്ചേരിയിലും പരിസര പ്രദേശമായ പുത്തൻകുരിശ് എന്നിവിടങ്ങളിൽ ഫോട്ടോ കോപ്പിക്ക് ഈടാക്കുന്നത് തോന്നും വില.രജിസ്ട്രാർ ഓഫീസ്, വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത്, ആധാരമെഴുത്ത് തുടങ്ങി നിരവധി ആളുകൾ ദിവസവും വന്നു പോകുന്ന പുത്തൻകുരിശിൽ ഒരു വശം ഫോട്ടോ കോപ്പി എടുക്കുന്നതിന് ഈടാക്കുന്നത് 3 രൂപ. സാധാരണക്കാർ നിരന്തരം പല ആവശ്യങ്ങൾക്ക് വന്നു പോകുന്ന പഞ്ചായത്ത് അങ്കണത്തിൽ സ്ഥിതി ചെയ്യുന്ന കുടുംബശ്രീയുടെ ഫോട്ടോസ്റ്റാറ്റ് കേന്ദ്രത്തിലും ഇതേ 3 രൂപയാണ് ഈടാക്കുന്നത്.മുൻപ് പുത്തൻകുരിശിലെ ഒരു കേന്ദ്രം ഫോട്ടോ കോപ്പിയെടുക്കുന്നതിന് 4 രൂപ ഈടാക്കുന്നത് നവമാധ്യമങ്ങളിൽ ചർച്ച ആയിരുന്നു. കോലഞ്ചേരിയിലും ചിലയിടങ്ങളിൽ ആളുകളെ ചൂഷണം ചെയ്യുന്നുണ്ട്. ഫോട്ടോ കോപ്പിക്ക് പലയിടങ്ങളിലായി രണ്ടും, മൂന്നും, നാലും മേടിക്കുമ്പോൾ വരുന്ന ഉപഭോക്താക്കളെ പിഴിയാതെ കണ്ടറിഞ്ഞ് വളരെ മിതമായി മേടിക്കുന്ന ഫോട്ടോ കോപ്പി കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട് എന്ന ആശ്വാസവും എടുത്ത് പറയേണ്ടതായുണ്ട്. എന്നാൽ ടൗൺ വിട്ട് ഗ്രാമങ്ങളിൽ വലിയ തിരക്കുകളൊന്നുമില്ലാതെ പ്രവർത്തിക്കുന്ന പല ഒറ്റപ്പെട്ട ഫോട്ടോസ്റ്റാറ്റ് കേന്ദ്രങ്ങൾ മിതമായ വിലയ്ക്ക് കോപ്പി എടുത്ത് നല്കുമ്പോഴാണ് ഇത്തരത്തിൽ ടൗണിൽ പ്രവർത്തിക്കുന്ന ചില കേന്ദ്രങ്ങൾ സാധാരണ പൊതുജനത്തെ പിഴിയുന്നത്.പലരും വളരെ തിരക്കായി വന്ന് കോപ്പി എടുത്ത് മടങ്ങുന്നതും, ഈടാക്കുന്ന വില സംബന്ധിച്ച് പരാതികൾ പറയാൻ മടിക്കുന്നതും, സേവനങ്ങൾക്ക് ബില്ല് ചോദിച്ച് മേടിക്കാത്തതും ഇത്തരം ചില കേന്ദ്രങ്ങൾ മുതലാക്കുകയാണെന്ന് പറയേണ്ടി വരും. ഉത്തരവാദിത്വപ്പെട്ട അധികാരികൾ ഈ കോപ്പി കൊള്ളക്കൊരു ബ്രേക്കിടുമെന്നാണ് പൊതുജനം കരുതുന്നത്.(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)
ഫോട്ടോ: വടവുകോട് -പുത്തൻകുരിശ് പഞ്ചായത്ത് അങ്കണത്തിലെ കേന്ദ്രത്തിൽ പതിപ്പിച്ച വില സൂചിക..

Back to top button
error: Content is protected !!