മാതൃകാപരമായ പ്രവർത്തനവുമായി പേഴയ്ക്കാപ്പിള്ളിയിലെ മൊബൈൽ ഷോപ്പുകളുടെ കൂട്ടായ്മ

 

പായിപ്ര:കോവിഡ് എന്ന മഹാമാരി മനുഷ്യരാശിയെ ആകമാനം വിഴുങ്ങി കൊണ്ടിരിക്കുമ്പോൾ ഒരു സാമൂഹിക അകലം പാലിക്കാതെ കുറച്ചു ദിവസങ്ങളായി പെഴക്കാപ്പിള്ളിയിലും,പരിസര പ്രദേശങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്.
നാട്ടുകാരും,അന്യസംസ്ഥാന തൊഴിലാളികളും കൂടാതെ യാത്രക്കാരും ഒക്കെയായി ഓരോ ദിവസവും തിരക്ക് കൂടി വരുന്നതോടൊപ്പം രോഗത്തിൻറെ വ്യാപനവും വർദ്ധിച്ചു വരുന്നത് കണക്കിലെടുത്ത് ലോക്ക് ഡൗൺ ഇല്ലാത്ത സ്ഥലങ്ങളിൽ കടകൾ വൈകുന്നേരം 9 മണിവരെ പ്രവർത്തിക്കാൻ അനുമതിയുണ്ട് .പക്ഷേ നമ്മുടെ നാട്ടിലെ തിരക്ക് വർദ്ധിക്കുമ്പോൾ സ്വന്തം സുരക്ഷയും നാടിൻറെ സുരക്ഷയും കരുതി പേഴയ്ക്കാപ്പിള്ളി പായിപ്ര കവലയിലെ മൊബൈൽ വ്യാപാരികൾ മാതൃകാപരമായ തീരുമാനം ഇന്നലെ വൈകുന്നേരം കൈക്കൊണ്ടു കൊറോണ എന്ന മഹാമാരിയുടെ തോത് കുറയുന്നത് വരെ കുറച്ചുകാലത്തേക്ക് മൊബൈൽ കടകൾ വൈകുന്നേരം 7:00 മാത്രമേ പ്രവർത്തിക്കുകയുള്ളൂ

Back to top button
error: Content is protected !!