പേഴക്കാപ്പിള്ളി ആസാദ് ലൈബ്രറി നടത്തിവരുന്ന മിനി മാരത്തൺ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്നു.

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ആസാദ് ലൈബ്രറി കഴിഞ്ഞ അഞ്ചുവർഷമായി നടത്തിവരുന്ന മിനി മാരത്തൺ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുവാൻ തീരുമാനമായി. ജനുവരി 26 ന് രാവിലെ ആറുമണിക്ക് എൽദോ എബ്രഹാം എം.എൽ.എ. മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കായിക മത്സരമാണ് മിനിമാരത്തൺ. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ 15 നും 50തിനും ഇടയിൽ പ്രായമുള്ളവരെയായിരിക്കും മിനിമാരത്തണിൽ പങ്കെടുപ്പിക്കുക. രജിസ്ട്രേഷൻ ഫീസും

സമ്മാന വിതരണവും ഇത്തവണ ഉണ്ടായിരിക്കുന്നതല്ല.

Back to top button
error: Content is protected !!