പേഴയ്ക്കാപ്പിള്ളിയിൽ യുവതിയെ ഉപദ്രവിച്ച കേസിൽ കടയുടമ അറസ്റ്റിൽ….

 

 

 

മൂവാറ്റുപുഴ :യുവതിയെ ഉപദ്രവിച്ച കേസിൽ കടയുടമ അറസ്റ്റിൽ. പേഴയ്ക്കാപ്പിള്ളി ആശുപത്രി പരിസരത്ത് റോഡരുകിൽ വെച്ച് യുവതിയെ മർദ്ദിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ പായിപ്ര പെഴക്കപ്പിള്ളി വടയത്ത് വീട്ടിൽ നവാസ് മുഹമ്മദ് (42)നെയാണ് മുവാറ്റുപുഴ പോലീസ് സബ് ഇൻസ്‌പെക്ടർ ഒ.എം സൈതിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശിയായ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തു എന്നതാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Back to top button
error: Content is protected !!