പേഴയ്ക്കാപ്പിള്ളി മിനിമാരത്തോൺ സീസൺ -5; എൽദോ എബ്രഹാം എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു.

 

മൂവാറ്റുപുഴ: റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ച പേഴയ്ക്കാപ്പിള്ളി മിനിമാരത്തോൺ സീസൺ ഫൈവ്; എൽദോ എബ്രഹാം എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെയുടെയും പേഴയ്ക്കാപ്പിള്ളി യുവജന കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ
തുടർച്ചയായി അഞ്ചാം വർഷമാണ് മിനിമാരത്തോൺ സംഘടിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ സമ്മാനദാന ചടങ്ങ് ഒഴിവാക്കി ലളിതമായ പരിപാടികളോടെയാണ് ഇത്തവണത്തെ മിനി മാരത്തൺ നടത്തിയത്. ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അധ്യക്ഷത വഹിച്ചു. പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യുസ് വർക്കി, എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.ബി. രതീഷ്, പായിപ്ര പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ഇ. നാസർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പായിപ്ര കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റീന സജി, റിയാസ് ഖാൻ, പഞ്ചായത്ത് അംഗങ്ങളായ നെജി ഷാനവാസ്, എം.എ. നൗഷാദ്, സക്കീർ ഹുസൈൻ, ലൈബ്രറി നേതൃസമിതി കൺവീനർ ഇ.എ. ഹരിദാസ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.എൻ. നാസർ, ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു, ലൈബ്രറി ഭാരവാഹികളായ സജി ചോട്ടുഭാഗത്ത്, വി.എം. റഫീഖ്, പി.എം. ഷാനവാസ്, വി.പി. അജാസ്, യുവജന കൂട്ടായ്മ പ്രസിഡന്റ് അൻഷാജ് തേനാലിൽ തുടങ്ങിയവർ സംസാരിച്ചു. മത്സരത്തിനു ശേഷം ലൈബ്രറി അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ ലൈബ്രറി പ്രസിഡന്റ് ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ വിജയികൾക്ക് മെഡലുകൾ സമ്മാനിച്ചു.

Back to top button
error: Content is protected !!