പേഴയ്ക്കാപ്പിളളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അവധിക്കാല ക്യാമ്പിന് തുടക്കമായി

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിളളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അവധിക്കാല ക്യാമ്പിന് തുടക്കമായി. കുട്ടികളുടെ സര്‍ഗാത്മകശേഷി പരിപോഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ കുട്ടിയുടെയും അഭിരുചിക്കനുസരിച്ച് പഠനം രസകരമാക്കേണ്ടതുണ്ട്. കോവിഡ് കാലത്തെ മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും വിരസതയില്‍ നിന്നും കുട്ടികള്‍ മറികടക്കേണ്ടതിനു വേണ്ട പിന്തുണ കൂടിയാണ് ഈ അവധിക്കാല ക്യാമ്പ്. കൂട്ടുകൂടി രസിച്ചു കളിച്ചും പാടിയും പറഞ്ഞും മൂന്ന് ദിവസം ചങ്ങാതിക്കൂട്ടം സ്‌കൂളിലെത്തുന്നു. ക്യാമ്പിന്റെ ഒന്നാം ദിവസം ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാം, പിടിഎ പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം, പ്രധാനാധ്യാപിക ഷൈല കുമാരി, അധ്യാപിക തസ്മിന്‍, മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു. സര്‍ഗ സല്ലാപം പരിപാടിക്ക് കവിയും നാടന്‍ പാട്ടുകലാകാരനുമായ കുമാര്‍ കെ. മുടവൂര്‍, അധ്യാപികയും എഴുത്തുകാരിയുമായ സി.എന്‍. കുഞ്ഞുമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ക്യാമ്പില്‍ സ്‌കൂള്‍ പത്രത്തിന്റെ പ്രകാശനവും നടന്നു.

Back to top button
error: Content is protected !!