പെട്രോള്‍-ഡീസല്‍ വിലവര്‍ധന പിന്‍വലിക്കണം ഐന്‍ടിയുസി

 

കോതമംഗലം: സംസ്ഥാനത്തെ മോട്ടോര്‍ തൊഴിലാളി മേഖലയെ ബുദ്ധിമുട്ടിലാക്കിയ പെട്രോള്‍-ഡീസല്‍ വിലവര്‍ധനാ നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ (ഐന്‍ടിയുസി) കോതമംഗലം താലൂക്ക് പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.വിലക്കയറ്റം കാരണം മോട്ടോര്‍ തൊഴിലാളി മേഖല സ്തംഭിച്ചിരിക്കുകയാണ്.
പെട്രോള്‍-ഡീസല്‍ വിലവര്‍ധന, വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സുകളുടെ വിലവര്‍ധന, വാഹനങ്ങളുടെ നികുതിയും ഇന്‍ഷ്വറന്‍സിന്‍റെ തുക വര്‍ധനയും മൂലം മേഖലയുടെ പ്രവര്‍ത്തനമാകെ അവതാളത്തില്‍ ആയിരിക്കുകയാണ്.
തൊഴിലാളികള്‍ക്ക് യാതൊരുവിധ സംരക്ഷണവും നല്‍കാത്ത സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭ മുന്‍ അധ്യക്ഷന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ തൊഴിലാളി താലൂക്ക് പ്രസിഡന്‍റ് ബഷീര്‍ ചിറങ്ങര അധ്യക്ഷത വഹിച്ചു.
വില്‍സണ്‍ തോമസ്, അബൂ മൊയ്തീന്‍, റോയ് കെ. പോള്‍, ചന്ദ്രലേഖ ശശിധരന്‍, സീതി മുഹമ്മദ്, ജെയിംസ് കോറന്പേല്‍, സുരേഷ് ആലപ്പാട്ട്, ശശി കുഞ്ഞുമോന്‍, ബേസില്‍ തണ്ണിക്കോട്ട് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!