പെരുമ്പാവൂരിൽ അതിഥിതൊഴിലാളി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ച നിലയിൽ.

മൂവാറ്റുപുഴ:പെരുമ്പാവൂരിൽ അതിഥിതൊഴിലാളി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ച നിലയിൽ.ഓടയ്ക്കാലിമുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

നൂലേലി പള്ളിപ്പടിയില്‍ ഇവര്‍ താമസിക്കുന്ന മുറിക്കുള്ളിലാണ് സംഭവം. ഭാര്യ സിൽക്കാന പ്രഥാനെ (23) തലയില്‍ വെട്ടേറ്റ നിലയിലും, ഭര്‍ത്താവ് വിഷ്ണുക്കാരത് പ്രഥാനെ (25) മുറിക്കുള്ളിലെ ജനലില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഒറീസ്സ സ്വദേശികളായ ഇവർ പ്ലൈവുഡ് തൊഴിലാളികളായ.രാവിലെ സമീപത്തെ ടാപ്പിൽ വെള്ളം എടുക്കുന്നതിനായി കാണാത്തതിനെ തുടർന്നാണ് സമീപത്തെ മുറിയിൽ താമസിക്കുന്ന അന്യസംസ്ഥാനക്കാരിയായ യുവതി ചെന്ന് നോക്കിയപ്പോൾ വിഷ്ണുവിനെ
തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.ഇക്കാര്യം ഉടമയെ അറിയിക്കുകയായിരുന്നു.പിന്നീട് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മുറിയിൽ ഭാര്യ വെട്ടേറ്റ് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്.കൂടുതൽ വിവരം അറിവായിട്ടില്ല. കുറുപ്പംപടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ച് വരുന്നു.

Back to top button
error: Content is protected !!