മൂന്നര കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

പെരുമ്പാവൂര്‍: മൂന്നര കിലോ കഞ്ചാവുമായി 4 യുവാക്കള്‍ പിടിയില്‍. വലിയകുളം കദളിക്കുന്ന് പൊറ്റക്കാട്ടില്‍ നവനീത് (26), കണ്ണിമോളത്ത് അഖില്‍ (32), തോട്ടു മുഖം തോപ്പില്‍ ഷിജു (32) മുപ്പത്തടം എലൂക്കര ഗോപുരത്തിങ്കല്‍ ലിജിത്ത് (25) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. വ്യാപകമായി വില്‍പന നടത്തുന്ന സംഘമാണിത്. കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ ടൗണില്‍ നിന്നും ഓപ്പറേഷന്‍ യോദ്ധാവിന്റെ ഭാഗമായി നവനീത് ,അഖില്‍ എന്നിവരെ 10 ഗ്രാം കഞ്ചാവുമായി പിടിക്കുകയായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ തോട്ടക്കാട്ടുകര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മൂന്നരക്കിലോ കഞ്ചാവ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും കിലോയ്ക്ക് 12000 രൂപ നിരക്കില്‍ വാങ്ങുന്ന കഞ്ചാവ് 50 ഗ്രാം 100 ഗ്രാം പൊതികളിലാക്കി വില്പന നടത്തിവരികയായിരുന്നു. വിദ്യാര്‍ത്ഥികളും യുവാക്കളും ആയിരുന്നു ഇവരില്‍ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങിക്കൊണ്ടിരുന്നത്. രാത്രി സമയങ്ങളിലാണ് വില്പന. ഷിജുവിനെ 2016 ല്‍ അഞ്ച് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. നവനീതിനെ 2019 ല്‍ 110 മയക്കുമരുന്ന് ഗുളികകളുമായി എക്‌സൈസ് പിടികൂടിയിട്ടുണ്ട്. എ എസ് പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത് എസ്. ഐമാരായ റിന്‍സ് എം തോമസ്, ജോസി .എം ജോണ്‍സന്‍ , ഗ്രീഷ്മ ചന്ദ്രന്‍ , ഏ.എസ്.ഐ എം. കെ അബ്ദുള്‍ സത്താര്‍, എസ്.സി.പി. ഒ പി.എ അബ്ദുള്‍ മനാഫ്, സി.പി. ഒമാരായ എം.ബി സുബൈര്‍, ജീമോന്‍ കെ. പിള്ള തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.

 

Back to top button
error: Content is protected !!