പെരുമ്പാവൂര്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

പെരുമ്പാവൂര്‍: പെരിയാര്‍ വാലി ഇറിഗേഷന്‍ പദ്ധതിയുടെ പെരുമ്പാവൂര്‍ പട്ടാലിലുള്ള സ്ഥലത്ത് എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് പുനര്‍നിര്‍മ്മിച്ചത്. ആലുവ – മൂന്നാര്‍ റോഡിനോട് ചേര്‍ന്നു മനോഹരമായി ഒരുക്കിയിരിക്കുന്ന പാര്‍ക്കില്‍ കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ 7 റൈഡുകളാണു ക്രമീകരിച്ചിരിക്കുന്നത്.പുല്‍ത്തകിടിയും നടപ്പാതയും വേണ്ടത്ര ഇരിപ്പിടങ്ങളും തണല്‍ മരങ്ങളും പാര്‍ക്കിലുണ്ട്. ഒപ്പം കഫെറ്റീരിയയും ശുചിമുറി സംവിധാനവും ഒരു സെക്യൂരിറ്റിമുറിയും ഒരുക്കിയിട്ടുണ്ട്. പാര്‍ക്കില്‍ ഉദ്ഘാടന ദിവസം പ്രവേശനം സൗജന്യമായിരുന്നു. പാര്‍ക്കില്‍ വിവിധ തരത്തിലുള്ള ഉപകരണങ്ങളില്‍ കയറുന്നതിനു നിശ്ചിത ഫീസ് ഉണ്ടായിരുന്നുതും പാര്‍ക്കില്‍ പ്രവേശിക്കുന്നതിനും 20 രൂപ ഫീസ് ഉണ്ടായിരിക്കുന്നതാണ്.ഐ.പി.ടി.എം.സിയുടെ (ഇറിഗേഷന്‍ പ്രോജക്ട് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി ) മേല്‍നോട്ടത്തിലായിരിക്കും പാര്‍ക്കിന്റെ പ്രവര്‍ത്തനം. ഐ.പി.ടി.എം.സിയുടെ ചെയര്‍മാന്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയും, വൈസ് ചെയര്‍പേഴ്‌സണ്‍ ജില്ലാ കലക്ടറും സെക്രട്ടറി പെരിയാര്‍വാലി എക്സിക്യൂട്ടീവ് എഞ്ചിനീയറും ആണ്. ചില്‍ഡ്രന്‍സ് പാര്‍ക്ക് അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാന്‍ എം.പി മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ ടി.എം സക്കീര്‍ ഹുസൈന്‍, മുന്‍ എം.എല്‍.എ സാജു പോള്‍, ട്രാവന്‍കൂര്‍ സിമന്റ്സ് ചെയര്‍മാന്‍ ബാബു ജോസഫ്, കുന്നത്ത് നാട് തഹസില്‍ദാര്‍ വിനോദ് രാജ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടന്‍, ഷൈമി വര്‍ഗീസ്, ശാരദാ മോഹന്‍, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ബി ഹമീദ്, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് തോട്ടപ്പിള്ളി, രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ പി അജയകുമാര്‍, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി അവറാച്ചന്‍, കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ബാബു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ പാര്‍ക്കിന്റെ നിര്‍മ്മാണ ഏജന്‍സിയായ തിരുവനന്തപുരം ആസ്ഥാനമായ സ്റ്റേറ്റ് അഗ്രി ഹോര്‍ട്ടി സൊസൈറ്റി ഉദ്യോഗസ്ഥര്‍, മേല്‍നോട്ടം നിര്‍വ്വഹിച്ച നിര്‍മ്മിതി കേന്ദ്ര പ്രതിനിധികള്‍ തുടങ്ങിയവര്‍ സജീവ സാന്നിധ്യമായി.
വൈകീട്ട് സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു.

 

Back to top button
error: Content is protected !!