പെരുമ്പല്ലൂര്‍ ആര്‍പിഎസിന്റെ പൊതുയോഗം സംഘടിപ്പിച്ചു

ആരക്കുഴ: പെരുമ്പല്ലൂര്‍ ആര്‍പിഎസിന്റെ പൊതുയോഗം സംഘടിപ്പിച്ചു. വെള്ളിയാഴ്ച 10.30ന് ആര്‍പിഎസ് ഓഫീസിന് സമീപം ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സാബു ചാലില്‍ അധ്യക്ഷത വഹിച്ചു. റബ്ബര്‍ ബോര്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ പ്രഭ, ഫീല്‍ഡ് ഓഫീസര്‍ ബ്ലസി മാത്യു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സംഘത്തിന്റെ 2007-08 മുതല്‍ 2021-2022 വരെയുള്ള വരവ് ചെലവ് കണക്കുകളും, ഓഡിറ്റ് റിപ്പോര്‍ട്ട് പാസാക്കലും, പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കലും യോഗത്തില്‍ നടന്നു. യോഗത്തില്‍ പോള്‍ ലൂയിസ് പാലമൂട്ടലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി മാത്യൂസ് ജോണും, ലിന്‍സണ്‍ ജോണ്‍ നടുവിലേടം, ജോസ് ജോസഫ് പൊട്ടന്‍പുഴ, മേരി സോജന്‍ കുരുവിതടം, ഇഗ്‌നേഷ്യസ് സെബാസ്റ്റ്യന്‍ എട്ടണശ്ശേരില്‍, ജോര്‍ജ് മാത്യു കുരുവിത്തടം എന്നിവരെ മറ്റ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.

 

Back to top button
error: Content is protected !!