പെരുമ്പാവൂരിൽ വ്യവസായ ഉത്പ്പന്ന പ്രദർശന മേള തുടങ്ങി

പെരുമ്പാവൂർ : സുഭാഷ് പാർക്കിൽ നാലു ദിനം നീണ്ടു നിൽക്കുന്ന വ്യവസായ ഉത്പന്ന പ്രദർശന മേളക്ക് തുടക്കമായി. എൽദോസ് പി. കുന്നപ്പിള്ളിൽ എംഎൽഎ വ്യവസായ സംരംഭക പ്രദർശന മേള ഉദ്ഘാടനം ചെയ്തു . സുഭാഷ് പാർക്ക് മൈതാനത്ത് നടക്കുന്ന മേളയിൽ 26 സ്റ്റാളുകൾ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തീക വർഷം കുന്നത്തു നാട് താലൂക്കിൽ ആരംഭിച്ച എണ്ണൂറോളം സംരംഭങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 26 സംരംഭങ്ങളാണ് പ്രദർശന സ്റ്റാളിലുള്ളത്.
ജില്ല വ്യവസായ കേന്ദ്രം മാനേജർ ഷീബ എസ് സ്വാഗതം ആശംസിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി , എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം , മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ , വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗോപാലകൃഷ്ണൻ , കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി തോപ്പിലാൻ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ശാരദാ മോഹനൻ ,ഷൈമി വർഗീസ് , കൗൺസിലർമാരായ ടി.എം. സക്കീർ ഹുസൈൻ , അനിതാ പ്രകാശ് , ഉപജില്ല വ്യവസായ ഓഫീസർ രേഷ്മ ജി എന്നിവർ പ്രസംഗിച്ചു.
Back to top button
error: Content is protected !!