കമ്പി കൊണ്ട് യുവതിയുടെ തലയ്ക്കടിച്ച കേസിലെ മൂന്നാം പ്രതിയെ അറസ്റ്റ് ചെയ്‌തു.

മൂവാറ്റുപുഴ : യുവതിയുടെ തലയ്ക്ക് കമ്പി കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ച കേസിലെ മൂന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പൈങ്ങോട്ടൂർ ചാലിൽ സോണറ്റ് ജോസഫിനെയാണ് (23) പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
വഴിതർക്കവുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് യുവതിയെ കമ്പി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിക്കാൻ കാരണമായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. ഈ കേസിലെ ഒന്നും രണ്ടും പ്രതികൾ കോടതിയിൽ നിന്നും നേരത്തേ മുൻകൂർ ജാമ്യം നേടിയിരുന്നു. നാലാം പ്രതിയ്ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Back to top button
error: Content is protected !!