ക്രൈം

വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായി…. തുടർന്ന് പീഡിപ്പിച്ചശേഷം തന്ത്രപരമായി കടന്നുകളഞ്ഞ പ്രതിയെ പോലീസ് കുടുക്കി…..

മൂവാറ്റുപുഴ:വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലായി. ആദ്യകാഴ്ചയിൽ തന്നെ മൂന്നാറിലേക്ക് മുങ്ങി പീഡിപ്പിച്ചശേഷം മടങ്ങി.തന്ത്രപരമായി പെൺകുട്ടിയുടെ ഫോണിൽ നിന്നും തെളിവുകളും നമ്പറും നശിപ്പിച്ചു കടന്നുകളഞ്ഞ കാമുകനെ പോലീസ് കുടുക്കി.പെൺകുട്ടിയെ പീഡിപ്പിച്ചശേഷം വിദഗ്ദമായി മുങ്ങിയ പെരുമ്പാവൂർ അറക്കപ്പടി കൊക്കാടി വീട്ടിൽ ആഷിക് (23)നെയാണ് മൂവാറ്റുപുഴ പോലീസ് തന്ത്രപരമായി കുടുക്കിയത്.രണ്ട് മാസങ്ങൾക്ക് മുൻപാണ് ഇയാൾ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പെൺകുട്ടിയുമായി സൗഹൃദത്തിലാകുന്നത് തുടർന്ന് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പെൺകുട്ടിയുമായി മുന്നറിലേക്ക് കടന്നു.തുടർന്ന് പീഡനശേഷം പെൺകുട്ടിയെ വീടിന് സമീപത്തു തിരികെ വിട്ടപ്പോൾ തന്ത്രപരമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ കൈക്കലാക്കി ഇയാൾ തന്റെ വിവരങ്ങളും ,മറ്റും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു മടങ്ങി.ഒപ്പംതന്നെ ഫേസ്ബുക്ക് അക്കൗണ്ടും ഇല്ലാതാക്കി.വീട്ടിലെത്തിയ പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോളാണ് പീഡനവിവരം പുറത്തുവരുന്നത് തുടർന്ന് പോലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ സിഐ എം.എ മുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ പോലീസ് അന്വേഷണത്തിൽ പ്രതിയുടെ താമസസ്ഥലം മനസിലാക്കി പെൺകുട്ടിയുമായി രാത്രിതന്നെ പോലീസ് എത്തി തെളിവെടുപ്പ് നടത്തി .തുടർന്ന് പിടികൂടിയ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.എസ്‌ഐ വിസി ജോൺ ,എ എസ്‌ഐ ജയകുമാർ ,സിപിഒമാരായ ബിബിൽ മോഹൻ ,സനൽ കുമാർ എന്നിവർ ഉൾപെട്ട സംഘമാണ് അന്വേഷണത്തിന് നേതൃത്വം നടത്തിയത് .

Back to top button
error: Content is protected !!
Close