നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാടുകടത്തി

പെരുമ്പാവൂര്‍: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കോടനാട് വേങ്ങൂര്‍ മുടക്കുഴ കുറുക്കന്‍പൊട്ട മൂലേത്തുംകുടി ബിനു (36) വിനെയാണ് ഒരു വര്‍ഷത്തേക്ക് നാട് കടത്തിയത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്. കോടനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍, മയക്ക് മരുന്ന് ഉപയോഗം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ കോടനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

Back to top button
error: Content is protected !!