പെരിങ്ങഴ സെന്റ് ജോസഫ്. പൂവര്‍ ഹോമിലെ അന്തേവാസികള്‍ക്കായി യോഗ പരിശീലനം നല്‍കി

ആരക്കുഴ: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി പെരിങ്ങഴ സെന്റ് ജോസഫ്. പൂവര്‍ ഹോമിലെ അന്തേവാസികള്‍ക്കായി ആരക്കുഴ പഞ്ചായത്തും, ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയും സംയുക്തമായി യോഗ പരിശീലനം നല്‍കി. പ്രയോജനപ്രദവും പരിശീലനത്തിന് പ്രായോഗികമായിട്ടുള്ളതുമായ ചെയര്‍ യോഗ പരിശീലനമാണ് വയോധികരായ അന്തേവാസികള്‍ക്ക് നല്‍കിയത്. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിജു തോട്ടുംപുറത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പരിശീലന ക്ലാസില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയറാണി യോഗയെ കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. തുടര്‍ന്ന് നാഷണല്‍ ആയുഷ് മിഷന്‍ യോഗ ഇന്‍സ്ട്രക്ടര്‍ മുംതാസ് ചെയര്‍ യോഗ അവതരിപ്പിച്ചു.

Back to top button
error: Content is protected !!