പെരിങ്ങഴ സെന്റ് ജോസഫ്‌സ് പള്ളിയില്‍ തിരുനാള്‍

മൂവാറ്റുപുഴ: പെരിങ്ങഴ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 31 മുതല്‍ 3വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. പോള്‍ കാരക്കൊന്പില്‍ അറിയിച്ചു. 31ന് രാവിലെ 6.15ന് കുര്‍ബാന, നൊവേന, വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 5.15ന് കുര്‍ബാന, സന്ദേശം – ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, 6.45ന് ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം – ഫാ. ജോസഫ് നിരവത്ത്. ഒന്നിന് രാവിലെ 6.15ന് കുര്‍ബാന, നൊവേന, 10ന് പിതാപാത, കുര്‍ബാന, നൊവേന – ഫാ. ജോസഫ് കോയിത്താനത്ത്, വൈകുന്നേരം 5.15ന് തിരുനാള്‍ കുര്‍ബാന – ഫാ. തോമസ് പാണനാല്‍, സന്ദേശം – ഫാ. സ്‌കറിയ പുന്നമറ്റത്തില്‍, രാത്രി ഏഴിന് പ്രദക്ഷിണം, എട്ടിന് സമാപന പ്രാര്‍ഥന, ആശീര്‍വാദം, മേളതരംഗം. രണ്ടിന് രാവിലെ 6.15ന് കുര്‍ബാന, നൊവേന, 10ന് പിതാപാത, നൊവേന, തിരുനാള്‍ കുര്‍ബാന – ഫാ. ജോണ്‍ ഇലഞ്ഞേടത്ത്, വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന – ഫാ. മാര്‍ട്ടിന്‍ കൈപ്രന്‍പാടന്‍, സന്ദേശം – ഫാ. ജെസ്റ്റിന്‍ കൈപ്രന്‍പാടന്‍, രാത്രി ഏഴിന് പ്രദക്ഷിണം, എട്ടിന് പരിശുദ്ധ കുര്‍ബാന ആശീര്‍വാദം, കലാസന്ധ്യ. മൂന്നിന് രാവിലെ 6.15ന് കുര്‍ബാന, മരിച്ചവരുടെ ഓര്‍മ, സെമിത്തേരി സന്ദര്‍ശനം.

 

Back to top button
error: Content is protected !!