നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയശേഷം അപകട മേഖലയായി മാറുന്ന പെരിങ്ങഴ കവല

 

മൂവാറ്റുപുഴ : നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ പെരിങ്ങഴ കവലയില്‍ അപകടങ്ങള്‍ പെരുകുന്നു. മൂവാറ്റുപുഴ ആരക്കുഴ- കൂത്താട്ടുകുളം ലിങ്ക് റോഡ് നിര്‍മ്മാണ പ്രവര്‍ത്തങ്ങളുടെ ഭാഗമായി പെരിങ്ങഴ കവല പുനര്‍നിര്‍മിച്ചത്തോടെയാണ് അപകടങ്ങളുടെ തുടക്കം. രണ്ട് തട്ടുകളിലായി നിന്നിരുന്നു റോഡ് അടുത്തിടെ പൊളിച്ച് ഒറ്റ നിരപ്പാക്കിയിരുന്നു. ഇതോടെ പെരിങ്ങഴ വള്ളിക്കട റോഡില്‍ നിന്ന് വരുന്ന വാഹങ്ങള്‍ക്ക് പ്രധാന റോഡ് കാണാനാകില്ല. പ്രധാന റോഡിലൂടെ പോകുന്ന വാഹങ്ങള്‍ക്ക് പോക്കറ്റ് റോഡ് അടുത്ത എത്തിയാല്‍ മാത്രമേ കാണാനാകു.ദിവസേന ആയിരക്കണക്കിന് വാഹങ്ങളാണ് ഇതിലൂടെ പോകുന്നത്.കൂടാതെ പെരിങ്ങഴ സെന്‍റ് ജോസഫ്സ് പള്ളിയിലേക്കും,വള്ളിക്കട പ്രദേശത്തേക്ക് പോവുന്നതുമായ നൂറുകണക്കിന് വാഹങ്ങളാണ് ഇതിലിടെ സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ ബൈക്കും,സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചു യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ദിവസേനപ്രദേശത്തു അപകടങ്ങള്‍ ഉയരുകയാണെന്നും സൂചനാ ബോര്‍ഡുകളോ മറ്റും സ്ഥാപിച്ച് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഫോട്ടോ ………
അപകടമേഖലയായി മാറിയ പെരിങ്ങഴ കവല.

Back to top button
error: Content is protected !!