ജനകീയാസൂത്രണ രജതജൂബിലി ആഘോഷം; ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ച് ആവോലി പഞ്ചായത്ത്.

 

മൂവാറ്റുപുഴ: ജനകീയാസൂത്രണത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ച് ആവോലി പഞ്ചായത്ത്. ഈ മാസം 17 ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഷറഫ് മൈതീൻ്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ മാത്യൂ കുഴൽനാടൻ എം.എൽ.എ. ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ജനകീയാസൂത്രണത്തിന് തുടക്കമായ 1996 ആഗസ്റ്റ് മാസം മുതലുള്ള പഞ്ചായത്ത് പ്രസിഡൻ്റ്മാർ, മുൻ പഞ്ചായത്ത് അംഗങ്ങൾ, സെലിബ്രിറ്റികൾ, പ്രമുഖ വ്യക്തിത്വങ്ങൾ, സ്ത്രീകൾ തുടങ്ങിയവരെ ആദരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി പ്രസിഡൻ്റ് ഷെൽമി ജോൺസ് ചെയർപേഴ്സണായും സെക്രട്ടറി ബി.ബി. കിഷോർ കൺവീനറായും സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന തലത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ പൊതുജനങ്ങൾക്ക് വീക്ഷിക്കാൻ പഞ്ചായത്ത് പ്രത്യേക സൗകര്യവും ഒരുക്കും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഷറഫ് മൈതിൻ, ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്. ഷെഫാൻ, പഞ്ചായത്ത് അംഗങ്ങളായ ജോർജ് വർഗീസ് തെക്കുംപുറം, അഡ്വ. ഷാജു വടക്കൻ എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!