രാഷ്ട്രീയം

പായിപ്ര കൃഷ്ണനോടൊപ്പം വിവിധ പാർട്ടികളിൽ നിന്ന് നൂറോളം പേർ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക്.

 

മൂപുഴ : പായിപ്ര കൃഷ്ണനോടൊപ്പം വിവിധ പാർട്ടികളിൽ നിന്ന് നൂറോളം പ്രവർത്തകർ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലേക്ക്.കേരള കോൺഗ്രസ് പാർട്ടിയുടെ പായിപ്ര മണ്ഡലം കൺവെൻഷൻ നാളെ വൈകിട്ട് 5 മണിക്ക് നടക്കും.പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ് ശ്രീ എം എ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേരുന്ന കൺവെൻഷൻ പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ ജോണിനെല്ലൂർ, മുൻ എംപി ഫ്രാൻസിസ് ജോർജ് , ഷിബു തെക്കുംപുറം,ജോസ് വള്ളമറ്റം, വിൻസെന്റ് ജോസഫ്, ജോളി ജോർജ്ജ് നെടുങ്കലേൽ തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പായിപ്ര യിലെ രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തിൽ കഴിഞ്ഞ 50 വർഷത്തിലേറെയായി നിറസാന്നിധ്യമായ പായിപ്ര കൃഷ്ണന്റെ നേതൃത്വത്തിൽ വിവിധ പാർട്ടികളിൽ നിന്നും കേരള കോൺഗ്രസ് പാർട്ടിയിലേക്ക് എത്തിയ നൂറുകണക്കിന് പ്രവർത്തകർക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിക്കുമെന്ന് .മണ്ഡലം ഭാരവാഹികളായ വി.റ്റി ചാക്കോ,അജാസ് പായിപ്ര,ഷാജൻ ചൊള്ളാട്ട് എന്നിവർ അറിയിച്ചു.

Back to top button
error: Content is protected !!
Close