ഡാം തുറന്ന പശ്ചാത്തലത്തിൽ പെരുമ്പാവൂർ, കാലടി മേഖലയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ല : എൽദോസ് കുന്നപ്പിള്ളി എംഎൽഎ

 

 

പെരുമ്പാവൂർ : കനത്ത മഴയെ (തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ മുൻ നിശ്ചയിച്ച പ്രകാരം തുറന്നു. ഇന്ന് രാവിലെ രണ്ട് തവണ സൈറൺ മുഴക്കിയ ശേഷമാണ് അണക്കെട്ട് തുറന്നത്. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വരെയാണ് ഉയർത്തിയിരിക്കുന്നത്. ഡാം തുറന്ന പശ്ചാത്തലത്തിൽ പെരുമ്പാവൂർ, കാലടി മേഖലയിലുള്ളവർ ആശങ്കപ്പെടേണ്ടതില്ല എന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ.മുന്‍കാല അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അടിയന്തര തീരുമാനം കൈക്കൊണ്ടത്. ഡാമിലേക്ക് വരുന്ന നീരുറവ എത്രയാണെന്നും അതിനനുസരിച്ച് കൂടുതല്‍ ജലം ഒഴുക്കി വിടാനുമാണ് തീരുമാനം. ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും, അനാവശ്യമായി പെരിയാറിലേക്ക് ആളുകള്‍ ഇറങ്ങാതിരിക്കാനും, രാത്രകാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാം തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ കോടനാട് പാലത്തിന് സമീപം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, കെ പി വർഗീസ്, ബേബി തോപ്പിലാൻ, കൂവപ്പടി ഗ്രാമപഞ്ചായത്ത് മെമ്പർ സുനിൽ തുടങ്ങിയ ജനപ്രതിനിധികൾ സന്നിഹിതരായിരുന്നു. 2018ലാണ് അവസാനമായി ഇടുക്കി ഡാം തുറന്നു വിടേണ്ടി വന്നത്.

Back to top button
error: Content is protected !!