വാളകത്ത് മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

 

മൂവാറ്റുപുഴ: വാളകത്ത് മോഷ്ടാവിനെ നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടി.ഇന്ന് രാത്രി എട്ടോടെയായിരുന്നു സംഭവം. എച്ച്.പി. യുടെ പുതിയ പമ്പ് നിർമ്മാണത്തിന് എത്തിയ കൊടുങ്ങല്ലൂർ സ്വദേശി ജോഷിയാണ് പിടിയിലായത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയവരുടെ കാർ തുറക്കുന്നത് നാട്ടുകാർ കണ്ടതിനെ തുടർന്ന് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
മറ്റൊരു ഹോട്ടൽ ഉടമയുടെ ബൈക്ക് മോഷ്ടിച്ചാണ് ഇയാൾ ഈ ഹോട്ടലിലേക്ക് എത്തിയത്. പോലീസ് എത്തി ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ പോലീസിനെ വെട്ടിച്ച് ഓടി. തുടർന്ന് നാട്ടുകാരും,പോലീസും ചേർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

 

https://www.facebook.com/343866032770921/posts/959597591197759/

Back to top button
error: Content is protected !!