പെൻഷനേഴ്‌സ് യൂണിയൻ കല്ലൂർക്കാട് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി

കല്ലൂർക്കാട്: പെൻഷനേഴ്‌സ് യൂണിയൻ കല്ലൂർക്കാട് യൂണിറ്റ് വാർഷിക സമ്മേളനം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് കെ.എം മാണി അധ്യക്ഷത വഹിച്ചു. സംഘടന ജില്ലാ ജോയിൻ്റ് സെക്രട്ടറി ഫ്രാൻസിസ് മാനുവൽ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ബ്ലോക്ക് പ്രസിഡൻറ് പി.ജെ തോമസ് സാന്ത്വന ഫണ്ട് ഉദ്ഘാടനം ചെയ്തു. റവ.ഡോ.മാനുവൽ പിച്ചളക്കാട്ട് സാന്ത്വന സഹായ വിതരണം നടത്തി. പി.ആർ നാരായണൻ നായർ വി.എം മത്തായി, എം.റ്റി മാത്യു,പി.കെ ആഗ്നസ്, എം.റ്റി എമ്മാനുവൽ, സെലിൻ പയസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എം മാണി (പ്രസിഡൻറ്), മാനുവൽ തോമസ്, പി.ആർ പങ്കജാക്ഷി,വി.എം മത്തായി (വൈസ് പ്രസിഡൻ്റുമാർ), പി. ആർ നാരായണൻ നായർ (സെക്രട്ടറി), പി.കെ ആഗ്നസ്, പി.കെ ചാക്കോ, ജോണി അഗസ്റ്റിൻ(ജോയിൻ്റ് സെക്രട്ടറിമാർ), എം.റ്റി മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പി വേണുഗോപാൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Back to top button
error: Content is protected !!