പെന്‍ഷനേഴ്സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം

 

പോത്താനിക്കാട്: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യുണിയന്‍ (കെ.എസ്.എസ്.പി.യു.) പോത്താനിക്കാട് യുണിറ്റ് വാര്‍ഷിക സമ്മേളനം ബ്ലോക്ക് വൈസ് പ്രസിഡന്‍റ് വി.എ. പത്രോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജെ. മേരിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.എം. ജോസ്, ഇ.കെ. പത്മനാഭന്‍, സി.വി. ജേക്കബ്, പി.വി. എബ്രാഹം, എ.എം. ജോണ്‍, ജോര്‍ജ് ജോണ്‍, വി.കെ. ശങ്കരന്‍കുട്ടി, സി.കെ. കോശി എന്നിവര്‍ പ്രസംഗിച്ചു. 80 വയസ് പൂര്‍ത്തിയായ വി.കെ. ശങ്കരന്‍കുട്ടി, റെയ്ച്ചല്‍ എബ്രാഹം, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയ അനറ്റ് സെബാസ്റ്റ്യന്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു. പുതിയ ഭാരവാഹികളായി ജോര്‍ജ് ജോണ്‍ (പ്രസിഡന്‍റ്), അമ്മിണി ടി.കെ., തങ്കപ്പന്‍ പി.എന്‍., മേരിക്കുട്ടി ജെ. (വൈസ് പ്രസിഡന്‍റുമാര്‍), സി.വി. ജേക്കബ് (സെക്രട്ടറി), പി.എം. ജോസ്, ഇ.കെ. പത്മനാഭന്‍, എം.എം. സേവ്യര്‍ (ജോ. സെക്രട്ടറിമാര്‍), സി.കെ. കോശി (ട്രഷറാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

KSSPU പോത്താനിക്കാട് യൂണിറ്റ് വാർഷിക സമ്മേളനം ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ വി. എ. പത്രോസ് ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!