പെൻഷനേഴ്സ് യൂണിയൻ കുന്നത്തുനാട് യൂണിറ്റ് കൺവെൻഷൻ നടത്തി

കോലഞ്ചേരി: പെൻഷനേഴ്സ് യൂണിയൻ കുന്നത്തുനാട് യൂണിറ്റ് കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം എം.എൻ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എ. വീരാക്കുട്ടി അദ്ധ്യക്ഷനായി. ബ്ളോക്ക് പ്രസിഡന്റ് കെ.എസ്. എബ്രാഹം, ട്രഷറർ സി.ഡി. പദ്മാവതിയമ്മ, പ്രൊഫ. എം.ജി. ബേബി, സി.എൻ. ഭവാനിയമ്മ, പി.പി. ഹരിദാസ്, യൂണിറ്റ് പ്രസിഡന്റ് പി.എൻ. സുരേഷ് ബാബു, എം. സരസ്വതിയമ്മ എന്നിവർ പ്രസംഗിച്ചു. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. വിശാലം വാർദ്ധക്യ കാല സുഖജീവിതം വിഷയത്തിൽ പ്രഭാഷണം നടത്തി.

Back to top button
error: Content is protected !!