അപകടംകോതമംഗലം

ബൈ​ക്കി​ടി​ച്ച് കാ​ല്‍​ന​ട യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കോ​ത​മം​ഗ​ലം: ദേ​ശീ​യ പാ​ത​യി​ല്‍ കു​ത്തു​കു​ഴി അ​യ്യ​ങ്കാ​വി​ൽ ബൈ​ക്കി​ടി​ച്ച് കാ​ല്‍​ന​ട യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്കും പ​രി​ക്കേ​റ്റു. അ​യി​രൂ​ര്‍​പ്പാ​ടം പൈ​മ​റ്റം വീ​ട്ടി​ല്‍ സാ​ലി സേ​വ്യ​റി​നാ​ണ് (60) സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.  ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലി​ന് സാ​ലി റോ​ഡ് കു​റു​കെ ക​ട​ക്കു​മ്പോ​ഴാ​ണ് ബൈ​ക്കി​ടി​ച്ച​ത്. ത​ല​യ്‌​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ സാ​ലി​യെ കോ​ത​മം​ഗ​ല​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. പി​ന്നീ​ട് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബൈ​ക്ക് യാ​ത്രി​ക​രാ​യ ആ​ലു​വ ഇ​ട​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ സ​ഹ​ല്‍ (25), ഫാ​ത്തി​മ (21) എ​ന്നി​വ​രെ കോ​ത​മം​ഗ​ലം മാ​ർ ബ​സേ​ലി​യോ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Back to top button
error: Content is protected !!