മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണം: മൂവാറ്റുപുഴയില്‍ എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് മുനിസിപ്പല്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. വാഴപ്പിള്ളി കവലയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ആര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സിപിഎം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ആര്‍ രാകേഷ് അധ്യക്ഷനായി. സിപിഐ ലോക്കല്‍ സെക്രട്ടറി അലികുഞ്ഞ്, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ.ജി അനില്‍കുമാര്‍ എന്നിവര്‍പ്രസംഗിച്ചു.

 

Back to top button
error: Content is protected !!