മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കണം: മൂവാറ്റുപുഴയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായാണ് മൂവാറ്റുപുഴയിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. മുന്‍സിപ്പല്‍ സൗത്ത് എല്‍ഡിഎഫ് ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആരക്കുഴ ജംഗ്ഷനില്‍ നടന്ന യോഗം സി.പി ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ജനാതിപത്യ കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഇമ്മാനുവല്‍ പാലക്കുഴി അധ്യക്ഷനായി. യോഗത്തില്‍ സി പി എം നേതാക്കളായ യു ആര്‍ ബാബു, പി.എം ഇബ്രാഹിം, സി പി ഐ നേതാക്കളായ, കെ.പി അലികുഞ്ഞ് , ജോര്‍ജ് വെട്ടിക്കുഴി, കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജേക്കബ്ബ്, എന്‍ സി.പി നിയോജക മണ്ഡലം പ്രസിഡന്റ് വില്‍സന്റ് നെടുംക്കല്ലേല്‍ തുടങ്ങിവര്‍പ്രസംഗിച്ചു.

Back to top button
error: Content is protected !!