മൂവാറ്റുപുഴ

കേരളത്തിലെ ഭരണ രാഷ്ട്രീയ നേതൃത്വങ്ങൾ ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യത്തിനും വലിയ മാനക്കേട് – ടി.എ.മുജീബ് റഹ്മാൻ

 

മൂവാറ്റുപുഴ : കള്ളക്കേസിൽ കുടുക്കപ്പെട്ട് സുപ്രീംകോടതി വിധി പോലും ലംഘിക്കപ്പെട്ട് കർണാടകയിലെ തടവറയിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ കാര്യം കേരളത്തിലെ ഭരണ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് മാനുഷികമായി പോലും കാണാൻ കഴിയുന്നില്ല എന്നത് ജനാധിപത്യത്തിനും പൗരസ്വാതന്ത്ര്യവും വലിയ മാനക്കേടാണെന്ന് പി.ഡി.പി ജില്ലാ പ്രസിഡണ്ട് പി.എ. മുജീബ് റഹ്മാൻ പറഞ്ഞു. അധികാര നേതൃത്വങ്ങൾ മറന്നാലും ജനങ്ങൾ ആ മലയാളി പൊതുപ്രവർത്തകനെ മറക്കില്ല.

നീതിക്ക് വേണ്ടിയുള്ള ജനകീയ ഐക്യപ്പെടലിനായി “മലയാളനാട് മഅ‌ദനി ക്കൊപ്പം” എന്ന പ്രമേയത്തിൽ പി.ഡി.പി മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ മാറാടിയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.കെ. അബൂബക്കർ തങ്ങളായിരുന്നു ജാഥ ക്യാപ്റ്റൻ.ജില്ലാ സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര പതാക കൈമാറി. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി പായിപ്ര കവലയിൽ ജാഥ സമാപിച്ചു. സമാപന സമ്മേളനം പി.ഡി.പി സംസ്ഥാന സെക്രട്ടറി വി.എം. അലിയാർ ഉദ്ഘാടനം ചെയ്തു. ഐ. എസ്. എഫ്. സംസ്ഥാന കോ ഓഡിനേറ്റർ മാഹിൻ ഈരാറ്റുപേട്ട മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം ഷിഹാബ് ചേലക്കുളം, മണ്ഡലം സെക്രട്ടറി മുസ്തഫ കരീം, ട്രഷറർ ഹുസൈൻ കാലാംമ്പൂർ, അഷ്റഫ് പായിപ്ര,മനാഫ് മുളവൂർ, ഒ.കെ.സുലൈമാൻ മൗലവി, സലിം മാറാടി, അജാസ് കടുംപിടി, സുബൈർ പെരുമറ്റം, സുധീർ മൂവാറ്റുപുഴ, മുഹമ്മദ് പുളിഞ്ചുവട്, നവാസ് നെടിയേടത്ത്, ബഷീർ പട്ടമ്മാവുടി തുടങ്ങിയവർ പ്രസംഗിച്ചു.

ചിത്രം –

Back to top button
error: Content is protected !!
Close