പയ്യന വില്ലാട്ട് പീടിക – പൊന്നോത്ത് കടവ് ലിങ്ക് റോഡിന്റെ നിർമ്മാണം ആരംഭിച്ചു.

 

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്തിലെ പയ്യന വില്ലാട്ട് പീടിക – പൊന്നോത്ത് കടവ് ലിങ്ക് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം എൽദോ എബ്രാഹം എം.എൽ.എ നിർവ്വഹിച്ചു. എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1850000 രൂപ മുതൽ മുടക്കിയാണ് റോഡ് നിർമ്മാണം നടത്തുന്നത്. 100-ൽ അധികം കുടുംബങ്ങൾക്ക് പ്രയോജനകരമായി മാറുന്ന നിർമ്മാണം ആണിത്. റോഡ് സഞ്ചാരയോഗ്യം ആക്കണമെന്ന നാട്ടുകാരുടെ രണ്ട് പതിറ്റാണ്ട് മുൻപ് മുതലുള്ള ആവശ്യമാണ് ഇപ്പോൾ നടപ്പിൽ വരുത്തുന്നത്. 1 കിലോമീറ്റർ ദൈർഘ്യം ഉള്ള മണ്ണ് റോഡാണിത്.
ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സാബു പൊതൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ സാന്ദ്ര കെന്നഡി, സിബി കുര്യാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ: ചിന്നമ്മ ഷൈൻ, അഡ്വ: സാബു ചാലിൽ, ബെസ്റ്റിൽ ചേറ്റുർ, പോൾ ലൂയിസ്, ശ്രീക്കുട്ടൻ നായർ കെ.എസ്., അഡ്വ:ഷൈൻ ജേക്കബ്, ജെയ്ബി ജോസ് എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!