പായിപ്ര പഞ്ചായത്ത് ഹരിത കർമസേനയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.

 

മൂവാറ്റുപുഴ: ഗാന്ധി ജയന്തി ദിനമായ ഇന്ന് പായിപ്ര പഞ്ചായത്തിൽ ഹരിത കർമസേനയുടെ പ്രവർത്തന ഉദ്ഘാടനം പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു. പഞ്ചായത്ത് തലത്തിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് അനുബന്ധ പാഴ് വസ്തുക്കൾ ശേഖരിച്ചു നിർമാർജ്ജനം ചെയ്യും. പഞ്ചായത്തിലെ ഹരിതകർമ സേനയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി 22 വാർഡുകളെ 5 ക്ലസ്റ്റർ ഗ്രൂപ്പുകളായി തിരിച്ചു അവയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ ജില്ല ശുചിത്വ മിഷനുമായി ബന്ധപ്പെട്ടു കൊണ്ട് എല്ലാ ക്ലസ്റ്ററുകൾക്കും നൽകുകയുണ്ടായി.

നാടിന്റെ ശാപം ആയി മാറിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് അനുബന്ധ പാഴ് വസ്തുക്കളുടെ നിർമ്മാർജ്ജനം ആണ് ആദ്യപടിയായി ഹരിത കർമ്മ സേന ഏറ്റെടുക്കുന്ന ദൗത്യം. വീടുകളിൽ നിന്നും വ്യാപാര, വ്യവസായ സ്ഥാപനങ്ങളിൽ നിന്നും കർമ്മസേനാംഗങ്ങൾ നേരിട്ട് എത്തി പുനരുപയോഗത്തിനു കഴിയും വിധം വൃത്തിയുള്ള പ്ലാസ്റ്റിക് അനുബന്ധ പാഴ് വസ്തുക്കൾ ശേഖരിക്കുകയും അവ കൃത്യമായി വേർതിരിച്ചു സംസ്കരിക്കുകയും ചെയ്യും. ഓരോ വീടുകളിൽ നിന്ന് 50 രൂപയും, സ്‌ഥാപനങ്ങളിൽ നിന്ന് 100 രൂപയും പ്രതിമാസംശേഖരിച്ചു കൊണ്ടായിരിക്കും പദ്ധതിയുടെ നടത്തിപ്പ്.

പാഴ് വസ്തുക്കളുടെ നിർമ്മാർജന പ്രവർത്തന രീതികളെ സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളും ചർച്ചകളും ഉണ്ടാകുമെങ്കിലും കൃത്യമായി മാലിന്യ സംസ്കരണ പദ്ധതി മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ പദ്ധതി വിജയകരമായി നടപ്പിലാക്കിയ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ നേരിട്ട് കാണുകയും വിലയിരുത്തുകയും ചെയ്താൽ മാത്രമാണ് സാധിക്കുകയുള്ളു. മറ്റു പഞ്ചായത്തുകളിലെ ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി, ശുചിത്വ മിഷന്റെ സഹായത്തോടെ ലഭിച്ച നിർദ്ദേശങ്ങൾ പഞ്ചായത്ത് ഭരണസമിതി വിലയിരുത്തിയാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.ഇ. നാസർ യോഗത്തിന് സ്വാഗതം ആശംസിച്ചു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാജിത ടീച്ചർ പഞ്ചായത്തഗങ്ങായ ജയശ്രീ ശ്രീധരൻ, സക്കീർ ഹുസൈൻ, റജീന ഷിഹാബ്, ഇ.എം. ഷാജി, എം. എസ്. അലി, ബെസി എൽദോസ്, പി.എം. അസീസ്, ദീപ റോയി, നജിഷാനവാസ്, എ.റ്റി. സുരേന്ദ്രൻ, വിജി പ്രഭാകരൻ, ഷാഫി മുതിരക്കാലായിൽ, എൽജി റോയി, സുകന്യ അനീഷ്, തുടങ്ങിയവർ ആശംസ അറിയിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.സി. വിനയൻ യോഗത്തിന് നന്ദി പറഞ്ഞു.

Back to top button
error: Content is protected !!