പായിപ്ര ഗവ.യുപി സ്‌കൂളില്‍ മാതൃകാ പ്രീ സ്‌കൂളിന്റെയും പാര്‍ക്കിന്റെയും ഉദ്ഘാടനം നടത്തി.

മൂവാറ്റുപുഴ: പായിപ്ര ഗവ.യുപി സ്‌കൂളിന്റെ 77ാം വാര്‍ഷികം-ചിലമ്പിന്റെയും അന്താരാഷ്ട്ര മാതൃകാ പ്രീ സ്‌കൂളിന്റെയും പാര്‍ക്കിന്റെയും ഉദ്ഘാടനവും നടത്തി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. പായിപ്ര ഗവ.യുപി സ്‌കൂളില്‍ പുതിയ സ്‌കൂള്‍ കെട്ടിടം ആരംഭിക്കണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കുമെന്നും ഇതിനുള്ള വിശദമായ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു. സമഗ്ര ശിക്ഷ കേരളയുടെ കീഴില്‍ പത്ത് ലക്ഷം രൂപ ചെലവിലാണ് വര്‍ണ്ണക്കൂടാരം എന്ന പേരിലുള്ള മാതൃകാ പ്രീ സ്‌കൂള്‍ തയാറാക്കിയിരിക്കുന്നത്. പ്രീ പ്രൈമറി, പ്രൈമറി സ്‌കൂള്‍ ഘട്ടത്തില്‍ ഏകീകൃത പാഠ്യപദ്ധതി അത്യാവശ്യമാണെന്നും കുട്ടികളുടെ മാനസികവും ശാരീരികവും വൈകാരികവുമായ വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും പറഞ്ഞു. മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.ഇ. നാസര്‍, എന്‍.സി. വിനയന്‍, ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് ഖാന്‍, പഞ്ചായത്തംഗങ്ങളായ ആനി ജോര്‍ജ്, സാജിത മുഹമ്മദാലി, ജയശ്രീ ശ്രീധരന്‍, ജീജ വിജയന്‍, പിടിഎ പ്രസിഡന്റ് നസീമ സുനില്‍, സമഗ്ര ശിക്ഷാ കേരള ജില്ലാ കോ-ഓഡിനേറ്റര്‍ പി.കെ. മഞ്ജു, എ ഇ ഒ ഡി. ഉല്ലാസ്, പി.ടി.എ. അംഗം എ. എം. സാജിദ്, പ്രധാനാധ്യാപിക റഹീമ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!