പായിപ്ര പഞ്ചായത്തിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ രോഗികളുടെ പ്രതിഷേധം.

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററില്‍ രോഗികളുടെ പ്രതിഷേധം. സെന്ററിൽ
നല്‍കുന്ന ഭക്ഷണം
മോശമെന്ന്
ആരോപിച്ചാണ് ഒരു വിഭാഗം രോഗികൾ പ്രതിഷേധിച്ചത്. പായിപ്ര പഞ്ചായത്തിന് കീഴിലുള്ള ഇലാഹിയ എന്‍ജിനിയറിംഗ് കോളജില്‍ പ്രവര്‍ത്തിക്കുന്ന എഫ്.എല്‍.ടി.സി. സെന്‍ററിലാണ് മോശപ്പെട്ട ഭക്ഷണം നല്‍കുന്നതായി ആരോപണം ഉയർന്നത്. ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആലീസ് കെ. ഏലിയാസ്, വൈസ് പ്രസിഡന്‍റ് എം.പി. ഇബ്രാഹിം എന്നിവര്‍ സ്ഥലത്തെത്തി രോഗികളോടും ജീവനക്കാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. എൽ.ഡി.എഫ്. പ‌ഞ്ചായത്ത് സെക്രട്ടറി ആർ. സുകുമാരൻ, പഞ്ചായത്ത് മെമ്പർ കെ.എച്ച്. ഷെഫീക്ക് എന്നിവരും സ്ഥലത്തെത്തി കാര്യങ്ങൾ ചോദിച്ചറി‌ഞ്ഞു.
ഭക്ഷണം നല്‍കുവാനുള്ള ചുമതല മറ്റൊരു കാറ്ററിംഗ് സര്‍വ്വീസിനെ ഏല്‍പ്പിച്ചു. പുതിയ കാറ്ററിംഗ് സര്‍വ്വീസുകാര്‍ ഭക്ഷണം നല്‍കുമെന്ന് അറിയിച്ച ശേഷമാണ് രോഗികളുടെ പ്രതിഷേധം അവസാനിപ്പിച്ചത്.

Back to top button
error: Content is protected !!