പ്രകടനപത്രികയിൽ മാത്രമൊതുങ്ങി പായിപ്ര കവല യുടെ വികസനം.

 

പായിപ്ര : എറണാകുളം ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തായ പായിപ്രയിലെ പ്രധാന കവലയുടെ വികസനം വാഗ്ദാനങ്ങൾ മാത്രമായി നിലനിൽക്കുന്നു. ഇരുമുന്നണികളുടെയും പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായി ഉൾപ്പെടുത്തുന്ന പായിപ്ര കവല വികസനം നടപ്പാക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. കിഴക്കൻ മേഖലയിൽ ഏറ്റവും തിരക്കേറിയ പായിപ്ര കവലയിൽ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കാനും വീതി കൂടാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമുള്ള നിർദ്ദേശങ്ങൾ മാറിവരുന്ന ഭരണനേതൃത്വവും അധികാരികളും പരിഗണിക്കാത്തത് ജനങ്ങളുടെ ദുരിതം കൂട്ടുകയാണ്. എംസി റോഡിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതും പായിപ്ര കവലയിലാണ്.

 

15 വർഷം മുമ്പ് എം സി റോഡ് വികസന ത്തിന്റെ ഭാഗമായി കെ എസ് ടി പി യുടെ നേതൃത്വത്തിൽ വഴിനീളെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പണി തെങ്കിലും ഇവിടെ മാത്രം ഇതുവരെ ഒന്നും സ്ഥാപിച്ചിട്ടില്ല. പായിപ്ര- ഇരമല്ലൂർ റോഡ് എം സി റോഡുമായി സന്ധിക്കുന്ന കവലയിൽ മേതല, ചെറുവട്ടൂർ, കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് അടക്കം നാല് ബസ് സ്റ്റോപ്പുകൾ ഉണ്ടെങ്കിലും ഒരിടത്തുപോലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ല. ശുചിമുറി സൗകര്യങ്ങളുമില്ല. റോഡിന് വീതി ഇല്ലാത്തതും വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതും മൂലം ഗതാഗതകുരുക്ക് രൂക്ഷമാകുന്നു.

Back to top button
error: Content is protected !!