പായിപ്ര സാംസ്‌കാരിക സമിതി രൂപീകരിച്ചു

 

മൂവാറ്റുപുഴ: പായിപ്രയുടെ സാംസ്‌കാരിക രംഗത്ത് പുതിയൊരു അധ്യായം രചിച്ച് പായിപ്ര സാംസ്‌ക്കാരിക സമിതിയ്ക്ക് തുടക്കമായി. സമിതിയുടെ രൂപീകരണ യോഗം കേരള സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി പായിപ്ര രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. പായിപ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എച്ച്.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ഷാഫി, ജി.മോട്ടിലാല്‍, കെ.പി. രാമചന്ദ്രന്‍, പായിപ്ര കൃഷ്ണന്‍, മുരളീധരന്‍ അകത്തൂട്ട്, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി അഡ്വ.എല്‍ദോസ്. പി.പോള്‍(പ്രസിഡന്റ്) ഇ.ബി.ജലാല്‍(സെക്രട്ടറി) ഇ.എസ്. ഷാനവാസ് (ചീഫ് കോഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. ‘പായിപ്ര ഗ്രാമം ഇന്ന് ഇന്നലെ’ പായിപ്രയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും ആരാധനാലയങ്ങള്‍ പ്രമുഖ കുടംബങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്തി പായിപ്രയുടെ സമഗ്ര ചരിത്രം പ്രസിദ്ധീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

Back to top button
error: Content is protected !!