പായിപ്രയിൽ റൂട്ട് മാർച്ച് നടത്തി

 

മൂവാറ്റുപുഴ : തെരഞ്ഞെടുപ്പ് അനുബന്ധ സുരക്ഷയുടെ ഭാഗമായി പായിപ്ര കവലയിൽ നിന്ന് പോലീസും സി.ഐ.എസ്.എഫും സംയുക്തമായി
റൂട്ട് മാർച്ച് സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു റൂട്ട് മാർച്ച് നടത്തിയത്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ എസ് ഗോപകുമാർ നയിച്ച റൂട്ട് മാർച്ചിൽ സി.ഐ.എസ്.എഫ് ലെ ജവാൻമാരും, സ്റ്റേഷൻ സബ് ഇൻസ്പെക്ടർ, സ്റ്റേഷനിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. വരുംദിവസങ്ങളിൽ കർശനമായ പെട്രോളിങ് നടത്തുമെന്നും ക്രമസമാധാന ലംഘനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇൻസ്പെക്ടർ അറിയിച്ചു.

Back to top button
error: Content is protected !!